കായികം

യൂനുസ് ഖാന്‍ ഫ്ളവറിന്റെ കഴുത്തില്‍ കത്തി വെച്ചതിന് കാരണം മുഹമ്മദ് അസ്ഹറുദ്ദീന്‍; റാഷിദ് ലത്തീഫിന്റെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: യൂനുസ് ഖാന്‍ പാക് ബാറ്റിങ് കോച്ചായിരുന്ന ആന്‍ഡി ഫ്‌ളവറിന്റെ കഴുത്തില്‍ കത്തി വെച്ചത് ഇന്ത്യന്‍ താരം കാരണമെന്ന് പാക് മുന്‍ താരം റാഷിദ് ലത്തീഫ്. യൂനുസ് ഖാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണെന്ന് ലത്തീഫ് പറഞ്ഞു. 

2016ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ ബാറ്റിങ് പരിശീലകനായിരുന്ന ഗ്രാന്റ് ഫ്‌ളവറിന്റെ പേര് യൂനുസ് ഖാന്‍ പറഞ്ഞില്ല. ഫോം കണ്ടെത്താനാവാതെ നിന്ന സമയം അസ്ഹറുദ്ദീനുമായി സംസാരിച്ചിരുന്നു എന്ന് യൂനുസ് ഖാന്‍ അവിടെ പറയുകയും ചെയ്തു....

ഒരു നേട്ടം കൈവരിച്ച് കഴിയുമ്പോള്‍ അതിന്റെ ക്രഡിറ്റ് പരിശീലകന് പകരം മറ്റൊരാള്‍ക്ക് കൊടുക്കുന്നതില്‍ എന്തോ പ്രശ്‌നമുണ്ട്. പാക് ടീമിന്റെ ബാറ്റിങ് പരിശീലകനായി കുറേ കാലം ജോലി ചെയ്ത ഫ്‌ളവരും യൂനുസിന്റെ നേട്ടത്തില്‍ തന്റേതായ പങ്ക് വഹിച്ചിട്ടുണ്ടാവില്ലേ. ഇവിടെ അസ്ഹറുദ്ദീന്റെ ഘടകമായിരിക്കാം ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്നും ലത്തീഫ് പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയില്‍ യൂനുസ് ഖാന്‍ ബാറ്റിങ്ങ് ഉപദേശം നല്‍കിയ തന്റെ കഴുത്തില്‍ കത്തി വെച്ചെന്നായിരുന്നു ആന്‍ഡി ഫ്‌ളവറിന്റെ വെളിപ്പെടുത്തല്‍. ഗ്രാന്റ് ഫഌവറിന്റെ ആരോപണത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്