കായികം

നീ ഒരുപാട് കടന്ന് ചോദിക്കുന്നു, സുശാന്തിന്റെ സംശയങ്ങള്‍ നിറഞ്ഞപ്പോള്‍ ധോനി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ ജന്മദിനമായ ഇന്ന് സുശാന്ത് സിങ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സുശാന്തിനൊപ്പം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് ധോനി എത്തിയിരുന്നു. ഈ സമയം ധോനി പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മുന്‍പിലേക്ക് വീണ്ടുമെത്തുന്നത്. 

ജീവിതം സീനിമയായി കാണുന്നതില്‍ അസ്വസ്ഥനാണോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാല്‍ എനിക്കല്ല സുശാന്തിനാവും അസ്വസ്ഥത എന്നായിരുന്നു ധോനിയുടെ മറുപടി. എന്റെ ചികഞ്ഞ് നോക്കിയിരുന്നു സുശാന്ത്, ധോനി പറഞ്ഞു. 

ആ സമയം എനിക്ക് എങ്ങനെയാണ് ഫീല്‍ ചെയ്തത്, ഇപ്പോള്‍ എന്താണ് ഫീല്‍ ചെയ്യുന്നത് എന്നിങ്ങനെ കുറോ ചോദ്യം സുശാന്തിന്റെ കയ്യിലുണ്ടാവും. നീ ഒരുപാട് ചോദ്യം ചോദിക്കുന്നു എന്ന് ഞാന്‍ ഈ സമയം സുശാന്തിനോട് പറയും...കുറച്ച് മാത്രം സമയമാണ് ഞങ്ങള്‍ അടുത്ത് ചെലവഴിച്ചിട്ടുള്ളത് എന്നും ധോനി അന്ന് പറഞ്ഞിരുന്നു. 

ക്രിക്കറ്റാണ് ഈ സിനിമയിലെ ശ്രദ്ധാ കേന്ദ്രം. നമ്മളെല്ലാം ക്രിക്കറ്റ് കളിക്കും. എന്നാല്‍ സ്‌ക്രീനില്‍ അത് കാണിക്കേണ്ടി വരുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ പഠിച്ചിരിക്കണം, ക്രിക്കറ്റ് ഷോട്ടുകള്‍. സിനിമയില്‍ സുശാന്ത് ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നു, എന്റേത് പകര്‍ത്തി വെച്ചത് പോലെയാണ് അത്, ധോനി അന്ന് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി