കായികം

എല്ലാ ആഴ്ചയും ഗാംഗുലിയുടെ കമന്റ് വരും, കാര്യമൊന്നുമില്ല; പരിഹസിച്ച് പിസിബി തലവന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് മാറ്റിവെച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇഹ്‌സാന്‍ മാനിയും ഇക്കാര്യം സ്ഥിരീകരിച്ചു. 

വ്യാഴാഴ്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ചേരാനിരികെയാണ് ബിസിസിഐ, പിസിബി തലവന്മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന്റെ വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ വേദി യുഎഇയിലേക്ക് മാറ്റിയിരുന്നു. 

കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും, അതിനാല്‍ ടൂര്‍ണമെന്റുമായി മുന്‍പോട്ട് പോവാന്‍ താത്പര്യം ഇല്ലെന്നുമായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. എന്നാല്‍ ഗാംഗുലിയുടെ പരാമര്‍ശത്തെ പിസിബി തലവന്‍ വിമര്‍ശിച്ചു. 

ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എസിസി ബോഡിയാണ്. അവസാന തീരുമാനം വരേണ്ടത് അവിടെയാണ്. ഗാംഗുലി ഇപ്പോള്‍ നടത്തിയ പരാമര്‍ശത്തിന് നടപടി ക്രമങ്ങളെ സ്വാധീനിക്കാനാവില്ല. എല്ലാ ആഴ്ചയും ഗാംഗുലി പ്രതികരിക്കുമെങ്കിലും അതിനൊന്നും മൂല്യമില്ലെന്നും ഇഹ്‌സാന്‍ മാനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത