കായികം

150 വിക്കറ്റും 4000 റണ്‍സും, അതിവേഗത്തില്‍ റെക്കോര്‍ഡ് തൊട്ട് ഇംഗ്ലണ്ട് നായകന്‍

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും, 150 വിക്കറ്റും പിന്നിട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. ഈ നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന രണ്ടാമത്തെ താരമാണ് സ്‌റ്റോക്ക്‌സ്. 

ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റിന്റെ മൂന്നാം ദിനം അല്‍സാരി ജോസഫിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റോക്ക്‌സ് 150 വിക്കറ്റ് എന്ന നേട്ടം തികച്ചത്. ടെസ്റ്റില്‍ 150 വിക്കറ്റും 4000 റണ്‍സും നേടുന്ന ആറാമത്തെ മാത്രം താരമാണ് സ്‌റ്റോക്ക്‌സ്. 

ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം, കപില്‍ ദേവ്, ജാക്ക് കാലിസ്, ഡാനിയേല്‍ വെറ്റോറി എന്നിവരാണ് സ്റ്റോക്ക്‌സിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 64ാമത്തെ ടെസ്റ്റിലാണ് സ്റ്റോക്ക്‌സ് നേട്ടക്കിലേക്ക് എത്തിയത്. 

ബൗളിങ്ങിന് സാധ്യതയുള്ള പിച്ചില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത് സ്‌റ്റോക്ക്‌സ് ആദ്യ ദിനം ടീമിനെ പിന്നോട്ടടിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിനം നാല് വിക്കറ്റ് വീഴ്ത്തി ടീമിനേറ്റ ആഘാതം പരിമിതപ്പെടുത്താന്‍ സ്റ്റോക്ക്‌സിനായി. 99 റണ്‍സിന്റെ ലീഡാണ് വിന്‍ഡിസിന് ഇപ്പോഴുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി