കായികം

കല്ലുകടിയായി മാഞ്ചസ്റ്ററിലും മഴ, ഇംഗ്ലണ്ട്-വിന്‍ഡിസ് രണ്ടാം ടെസ്റ്റില്‍ ടോസ് വൈകുന്നു 

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: സതാംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് എത്തിയപ്പോഴും ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റില്‍ കല്ലുകടിയായി മഴ. രണ്ടാം ടെസ്റ്റ് നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ കളം പിടിച്ചതോടെ ടോസ് വൈകുന്നു. 

സതാംപ്ടണില്‍ ആദ്യ ടെസ്റ്റ് നടന്നപ്പോഴും ആദ്യ ദിനം വില്ലനായി മഴ എത്തിയിരുന്നു. നായകന്‍ ജോ റൂട്ട് മടങ്ങിയെത്തിയതാണ് തിരിച്ചടിക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ശക്തി പകരുന്നത്. റൂട്ട് എത്തുന്നതോടെ ഡെന്‍ലിക്ക് സ്ഥാനം നഷ്ടമാവും. 

ബ്രോഡ് ഇലവനിലേക്ക് മടങ്ങി എത്തി. ആദ്യ ടെസ്റ്റില്‍ ബ്രോഡിനെ അവഗണിച്ച നായകന്‍ സ്‌റ്റോക്ക്‌സിന്റെ തീരുമാനം വിവാദമായിരുന്നു. ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ് എന്നിവര്‍ക്ക് രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചു. 

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി. 5 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞതിന് ശേഷമാണ് ആര്‍ച്ചര്‍ക്ക് ഇനി ടീമിനൊപ്പം ചേരാനാവുക. ഇതോടെ ബ്രോഡ് ആയിരിക്കും ഇംഗ്ലണ്ട് പേസ് നിരക്ക് നേതൃത്വം നല്‍കുക. സാം കറാന്‍, ക്രിസ് വോക്‌സ്, റോബിന്‍സന്‍ എന്നിവര്‍ ബ്രോഡിനൊപ്പം ചേരും. 

ഇംഗ്ലണ്ടിനെതിരെ കളിച്ച അവസാന നാല് ടെസ്റ്റില്‍ മൂന്നിലും ജയിച്ചാണ് വിന്‍ഡിസ് നില്‍ക്കുന്നത്. മാഞ്ചസ്റ്ററിലും ജയം പിടിച്ച് വിസ്ഡന്‍ ട്രോഫി നിലനിര്‍ത്തി ചരിത്രം കുറിക്കുകയാണ് ഹോള്‍ഡറിന്റേയും സംഘത്തിന്റേയും ലക്ഷ്യം. ആദ്യ ടെസ്റ്റില്‍ ബൗളര്‍മാരുടെ മികവിന്റേയും ബാറ്റ്‌സ്മാന്മാരുടെ ചെറുത്ത് നില്‍പ്പിന്റേയും ബലത്തിലാണ് വിന്‍ഡിസ് ജയിച്ചു കയറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ