കായികം

ബാഴ്‌സ സ്ഥിരതയില്ലാത്ത ദുര്‍ബലര്‍; ലാ ലീഗ കിരീടം നഷ്ടപ്പെട്ടതോടെ ആഞ്ഞടിച്ച് മെസി

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: ലാ ലീഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ബാഴ്‌സയെ കുറ്റപ്പെടുത്തി മെസി. സ്ഥിരതയില്ലാത്ത, ദുര്‍ബലമാ ടീമാണ് ബാഴ്‌സലോണയെന്ന് മെസി പറഞ്ഞു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുന്‍പില്‍ കിരീടം അടയറവ് വെക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ വാക്കുകള്‍. 

ഇതുപോലൊരു അവസാനം ഞങ്ങള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഞങ്ങളുടെ സീസണ്‍ എന്തായിരുന്നോ അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. ഞങ്ങള്‍ക്ക് സ്ഥിരത നിലനിര്‍ത്താനായില്ല. ഞങ്ങള്‍ക്കെതിരെ ഗോള്‍ നേടുക എളുപ്പമായിരുന്നുവെന്നും മെസി പറഞ്ഞു. 

തിരിച്ചു വരവില്‍ ഒരു മത്സരം പോലും റയല്‍ തോറ്റില്ല. അതിന്റെ ക്രഡിറ്റ് അവര്‍ അര്‍ഹിക്കുന്നു. എന്നാല്‍ സ്വന്തം പോയിന്റ് നഷ്ടപ്പെടുത്തി നമ്മള്‍ അവരെ സഹായിച്ചു. നമ്മള്‍ സ്വയം വിമര്‍ശനം നടത്തണം. കളിക്കാര്‍ മുതല്‍ ക്ലബ് മുഴുവനും. റയല്‍ എല്ലാ മത്സരവും ജയിച്ചു. നമ്മള്‍ ബാഴ്‌സലോണ എന്ന നിലയില്‍ എല്ലാ മത്സരവും ജയിക്കണമായിരുന്നു. നമ്മളിലേക്കാണ് നമ്മള്‍ നോക്കേണ്ടത്. എതിരാളികളിലേക്ക് അല്ലെന്നും മെസി ഓര്‍മിപ്പിക്കുന്നു. 

ചാമ്പ്യന്‍സ് ലീഗിലും കിരീടം നേടാനാവാതെ പോയാല്‍ 2007-08 സീസണിന് ശേഷം ട്രോഫി നേടാനാവാതെ പോവുന്ന ബാഴ്‌സയുടെ ആദ്യ സീസണുമാവും ഇത്. വിയ്യാറയറിലെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറ പറ്റിച്ചാണ് റയല്‍ ലാ ലീഗ കിരീടം ഉറപ്പിച്ചത്. ഈ സമയം മറുവശത്ത് മെസിയുടെ ഒരു ഗോള്‍ ബലത്തിനും ബാഴ്‌സയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി