കായികം

ബ്രാഡ്മാനും വിവ് റിച്ചാര്‍ഡ്‌സുമുണ്ടായി, പക്ഷേ അവര്‍ക്കായില്ല; ഗാവസ്‌കറിന്റെ 10,000ന് ഇന്നത്തെ 15,000ന്റെ വിലയെന്ന് ഇന്‍സമാം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിനെ പ്രശംസ കൊണ്ട് മൂടി ഇന്‍സമാം ഉള്‍ ഹഖ്. അന്ന് ഗാവസ്‌കര്‍ നേടിയ 10000 റണ്‍സിന് ഇന്ന് 15000 റണ്‍സിന്റെ വിലയുണ്ടെന്ന് ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. അന്ന് റണ്‍സ് കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല എന്ന് ചൂണ്ടിയാണ് ഇന്‍സമാമിന്റെ വാക്കുകള്‍. 

ഗാവസ്‌കറിന്റെ കാലഘട്ടത്തിലും അതിന് ശേഷവും നിരവധി മികച്ച കളിക്കാര്‍ ഉണ്ടായിട്ടുണ്ട്. ജാവേദ് മിയാന്‍ദാദ്, വിവ് റിച്ചാര്‍ഡ്‌സ്, ഗാരി സോബോഴ്‌സ്, ബ്രാഡ്മാന്‍ എന്നി മഹാന്മാരുണ്ടായി. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ആ ഫിഗറിലേക്ക് എത്താനായില്ല. ഇന്നിപ്പോള്‍ ടീമുകള്‍ ഒരുപാട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ പോലും അധികം കളിക്കാര്‍ക്ക് 10000 റണ്‍സിലേക്ക് എത്താനാവുന്നില്ല, ഇന്‍സമാം ചൂണ്ടിക്കാണിക്കുന്നു. 

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഫോമിലാണ് എങ്കില്‍ ഓരോ സീസണിലും 1000, 1500 റണ്‍സ് സ്‌കോര്‍ ചെയ്യാനാവും. എന്നാല്‍ ഗാവസ്‌കര്‍ ബാറ്റ് ചെയ്തിരുന്നപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ന് ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റുകളാണ് അധികവും വരുന്നത്. അതിലൂടെ റണ്‍സ് നേടാം. റണ്‍സ് കണ്ടെത്തി കാണികളെ സന്തോഷിപ്പിക്കണം എന്നതാണ് ഐസിസിയുടെ നയം. 

എന്നാല്‍ ഗാവസ്‌കറിന്റെ കാലത്ത് ബാറ്റിങ്ങിന് പ്രയാസമേറിയ പിച്ചാണ് ഒരുക്കിയിരുന്നത്. പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് കളിക്കുമ്പോള്‍, ഇന്‍സമാം പറഞ്ഞു. 125 ടെസ്റ്റുകളില്‍ നിന്ന് 10,122 റണ്‍സാണ് ഗാവസ്‌കര്‍ സ്‌കോര്‍ ചെയ്തത്. 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍