കായികം

ഐപിഎല്‍ സെപ്തംബര്‍ 26ന് ആരംഭിച്ചേക്കും? യുഎഇ വേദി, ഫൈനല്‍ നവംബര്‍ ആറിനെന്നും സൂചന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിസിഐ യോഗം വെള്ളിയാഴ്ച ചേര്‍ന്നതിന് പിന്നാലെ ഐപിഎല്ലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. സെപ്തംബര്‍ അവസാന ആഴ്ചയോടെ യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. 

മുഴുവന്‍ ഐപിഎല്‍ മത്സരങ്ങളും മഹാരാഷ്ട്രയില്‍ തന്നെ നടത്താനുള്ള സാധ്യത പരിഗണിക്കും എന്നും സൂചനയുണ്ട്. എന്നാല്‍ മുംബൈയില്‍ കോവിഡ് ശക്തമായ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് എത്രമാത്രം സാധ്യമാവും എന്ന് വ്യക്തമല്ല. 

സെപ്തംബര്‍ 26ന് യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കും എന്ന അഭ്യൂഹമാണ് ശക്തമാവുന്നത്. അടുത്ത ആഴ്ചയോടെ ഷെഡ്യൂളും, വേദിയും ബിസിസിഐ പുറത്തുവിട്ടേക്കും. ഓഗസ്റ്റ് മൂന്നാം ആഴ്ചയോടെ ഇന്ത്യന്‍ ടീം ദുബായിലേക്ക് പുറപ്പെടുകയും ക്യാംപ് ആരംഭിക്കുകയും ചെയ്യും. പിന്നാലെ ഓരോ ടീം അംഗവും അവരവരുടെ ഫ്രാഞ്ചൈസികളുടെ ഭാഗമാവും. 

സെപ്തംബര്‍ 26ന് ആരംഭിച്ച് നവംബര്‍ ആറിന് ഫൈനല്‍ വരുന്ന നിലയിലാണ് ക്രമീകരണം എന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും യുഎഇ തന്നെ വേദിയാവാനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍