കായികം

പ്രായം അവിടെ നില്‍ക്കട്ടേ, നിങ്ങള്‍ പറയുന്ന മികച്ച കളിക്കാരനെ കൊണ്ടുവരൂ, ഞാന്‍ തയ്യാറാണ്; വെല്ലുവിളിയുമായി ഹര്‍ഭജന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രായം ഒരു ഘടകമായി എടുക്കേണ്ട, ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ കരുതുന്ന കളിക്കാരനെ കൊണ്ടുവരൂ, എന്റേയും ആ താരത്തിന്റേയും കഴിവ് ടെസ്റ്റ് ചെയ്ത് ആരുടേതാണ് മികച്ചത് എന്ന് കണ്ടെത്തു...ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് തന്റെ കഴിവില്‍ ഇപ്പോഴും വിശ്വാസം വെച്ച് ഈ പറയുന്നത്. 

ഫീല്‍ഡ് ചെയ്യുമ്പോള്‍ പന്ത് പിടിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് പ്രായത്തെ കുറിച്ച് സംസാരിക്കാം. എന്നാല്‍ 800 വട്ടം ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞ് ഫീല്‍ഡില്‍ ഇറങ്ങിയ വ്യക്തിയാണ് ഞാന്‍. നേട്ടങ്ങള്‍ സ്വന്തമാക്കിയ എനിക്ക് ആരുടേയും സഹാനുഭൂതി ആവശ്യമില്ല. കഴിവിന്റെ കാര്യത്തിലാണ് എങ്കില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനെ കൊണ്ടുവരൂ, ഞാന്‍ തയ്യാറാണ്, ഹര്‍ഭജന്‍ പറഞ്ഞു. 

ഇത് തന്റെ അവസാന ഐപിഎല്‍ സീസണ്‍ ആണോ എന്ന് പറയാനാവില്ല എന്നും ഹര്‍ഭജന്‍ പറഞ്ഞു. എന്റെ ശരീരത്തെ ആശ്രയിച്ചിരിക്കും അത്. നാല് മാസം നീണ്ട യോഗ, വിശ്രമം എന്നിവയിലൂടെ 2013ലെ മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തി. ആ സീസണില്‍ 24 വിക്കറ്റാണ് ഞാന്‍ ഐപിഎല്ലില്‍ വീഴ്ത്തിയത് എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'