കായികം

24 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് ഡിവില്ലിയേഴ്‌സ്, 12 ഓവറില്‍ 160 റണ്‍സ്; ഒരു മത്സരത്തില്‍ മൂന്ന് ടീം ഇറങ്ങിയപ്പോള്‍ തീപാറി

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയില്‍ കോവിഡ് കാലത്തെ ക്രിക്കറ്റിന് തുടക്കം കുറിച്ച് 
സോളിഡാരിറ്റി കപ്പ്. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഡിവില്ലിയേഴ്‌സ് തകര്‍ത്തടിച്ച് ആഘോഷമാക്കി. 24 പന്തില്‍ നിന്ന് 61 റണ്‍സ് ആണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം നേടിയത്. 

ഒരു മത്സരത്തില്‍ തന്നെ രണ്ട് ടീമുകള്‍ക്ക് പകരം മൂന്ന് ടീമുകള്‍ കളിക്കുന്നു എന്ന പ്രത്യേകതയാണ് ഈ ടൂര്‍ണമെന്റിനുള്ളത്. കോവിഡിനെ തുടര്‍ന്ന് ട്വന്റി20 മത്സരങ്ങള്‍ നഷ്ടമായ ആരാധകര്‍ക്ക് ആശ്വാസമായാണ് സോളിഡാരിറ്റി കപ്പ് എത്തിയത്. 

എല്ലാ ഭാഗത്തേക്കും ഫോറും സിക്‌സും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന് ഒഴുകി. 21 പന്തില്‍ നിന്ന് ഡിവില്ലിയേഴ്‌സ് അര്‍ധ ശതകം തികച്ചു. ഡിവില്ലിയേഴ്‌സിന്റെ 61 റണ്‍സിന്റേയും മര്‍ക്രാമിന്റെ 33 പന്തില്‍ 70 റണ്‍സിന്റേയും ബലത്തില്‍ ടേക്എേെലാക്ക് ഈഗിള്‍സ് മിസ്റ്റ് ഫുഡ് കൈറ്റ്‌സിനേയും കിങ്ഫിഷറിനേയും തോല്‍പ്പിച്ചു. 

12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് ആണ് ഈഗിള്‍സ് നേടിയത്. എന്നാല്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് കൈറ്റ്‌സിന് നേടാനായത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് ആണ് കിങ്ഫിഷര്‍ സ്‌കോര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു