കായികം

സ്വപ്‌ന ബര്‍മന്റെ വീട്ടില്‍ റെയ്ഡ്, നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി, പ്രതിഷേധവുമായി നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കായിക താരം സ്വപ്‌ന ബര്‍മന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. അനധികൃതമായി മര തടികള്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് അര്‍ജുനാ അവാര്‍ഡ് ജേതാവായ സ്വപ്‌നയുടെ വീട്ടില്‍ വനംവകുപ്പ് പരിശോധന നടത്തിയത്. അനധികൃതമായി സൂക്ഷിച്ചിരുന്ന മരത്തടികള്‍ ഇവിടെ നിന്ന് കണ്ടെത്തിയതായാണ് വിവരം. 

സംഭവത്തില്‍ സ്വപ്‌നയുടെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബായ്കുന്താപുര്‍ റേഞ്ച് ഓഫീസര്‍ സഞ്ജയ് ദത്തിനെ സ്ഥലം മാറ്റി. എന്നാല്‍ ഉദ്യോഗസ്ഥനെ ട്രാന്‍സ്ഫര്‍ ചെയ്ത നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. 

ജൂലൈ 13നാണ് റെയ്ഡ് നടത്തിയത്. വീട് പണിക്ക് വേണ്ടി കൊണ്ടുവന്ന മരത്തടികളാണ് അതെന്നും, രാജ്ഭാന്‍ഷി വിഭാഗത്തില്‍ നിന്നുള്ള മികച്ച കളിക്കാരിയാണ് സ്വപ്‌നയെന്നും മമതാ ബാനര്‍ജി പറഞ്ഞു. അവളെ ഞാന്‍ ബഹുമാനിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു. ഞങ്ങളോട് പറഞ്ഞിരുന്നു എങ്കില്‍ അനുമതി നല്‍കില്ലായിരുന്നു എന്നും മമതാ ബാനര്‍ജി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ