കായികം

പന്തില്‍ ഉമിനീര് പുരട്ടി ഇംഗ്ലണ്ട് താരം, താക്കീത് ലഭിച്ചതോടെ ചീത്തപ്പേരിന്റെ ചരിത്രത്തില്‍ ഇടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: രാജ്യാന്തര ക്രിക്കറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് താക്കീത് വാങ്ങുന്ന ആദ്യ താരമായി ഇംഗ്ലണ്ട് താരം സിബ്ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇടയില്‍ സിബ്ലി പന്തില്‍ തുപ്പല്‍ തേച്ച് മിനുക്കി. 

വിന്‍ഡിസിന്റെ ആദ്യ ഇന്നിങ്‌സിലെ 41ാം ഓവറിന് മുന്‍പായിട്ടാണ് സംഭവം. പന്ത് കയ്യിലെത്തിയ സമയം സിബ്ലി കോവിഡ് കാലമാണെന്ന് മറന്ന് പന്തില്‍ തുപ്പല്‍ തേച്ചു. പൊടുന്നനെ തെറ്റ് മനസിലാക്കിയ സിബ്ലി അമ്പയര്‍മാരുടെ പക്കല്‍ ചെന്ന് കാര്യം പറഞ്ഞു. 

ഇതോടെ അമ്പയര്‍മാര്‍ പന്ത് വാങ്ങി അണുനാശിനിയുള്ള ടിഷ്യുപേപ്പര്‍ കൊണ്ട് പന്ത് വൃത്തിയാക്കി. കളിക്കാര്‍ ഉമിനീര് പന്തില്‍ പുരട്ടിയാല്‍ രണ്ട് വട്ടമാണ് ഫീല്‍ഡിങ് ടീമിന് താക്കീത് നല്‍കുക. താക്കീത് ലഭിച്ചതിന് ശേഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം