കായികം

ഞാന്‍ മഹാപരാധമൊന്നും ചെയ്തിട്ടില്ല; വിമര്‍ശകര്‍ക്കെതിരെ തിരിച്ചടിച്ച് ജോഫ്ര ആര്‍ച്ചര്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മേല്‍ ഉയര്‍ന്നത്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ തിരിച്ചടിക്കുകയാണ് ആര്‍ച്ചര്‍ ഇപ്പോള്‍...

താന്‍ മഹാപരാധം ഒന്നുമല്ല ചെയ്തത് എന്ന് ആര്‍ച്ചര്‍ പറയുന്നു. തീരുമാനം എടുക്കുന്നതില്‍ എന്റെ ഭാഗത്ത് പിഴവുണ്ടായി. അതിന്റെ ഫലം ഞാന്‍ അനുഭവിച്ചു. സാധാരണ നിലയിലേക്ക് തിരികെ പോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ആര്‍ച്ചര്‍ പറഞ്ഞു. 

മുറിയുടെ ജനാലക്കപ്പുറം കളി നടക്കുമ്പോള്‍ അതിന്റെ ഭാഗമാവാന്‍ സാധിക്കാത്ത ചിന്ത അലോസരപ്പെടുത്തും. ഇപ്പോള്‍ നെറ്റ്‌സില്‍ പന്തെറിയാനുള്ള പ്രചോദനം പോലും എനിക്ക് ലഭിക്കുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ഐസൊലേഷന് വിധേയമായതിന് ശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എന്റെ ഓരോ ചുവടിലും ക്യാമറ ക്ലിക്കുകളുടെ സ്വരം ഞാന്‍ കേട്ടു...

നമുക്ക് ടെസ്റ്റ് ജയിക്കണം. മികച്ച ആഴമുള്ള ടീമാണ് നമ്മുടേത്. ഇപ്പോള്‍ ആരേയും പരിക്ക് വലക്കുന്നില്ല. വിളിയെത്തുമ്പോള്‍ എനിക്ക് തയ്യാറായിരിക്കണം. മത്സരം ജയിക്കാന്‍ വേണ്ട തീവ്രത ഇംഗ്ലണ്ടിനുണ്ട്. ലക്ഷ്യം നേടുമെന്നും ആര്‍ച്ചര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'