കായികം

1999 ലോകകപ്പ് സമയം അഫ്രീദിക്ക് ബാറ്റിങ്ങും ബൗളിങ്ങും അറിയില്ലായിരുന്നു; നടത്തിയത് ചൂതാട്ടമെന്ന് പാക് മുന്‍ നായകന്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 1999 ലോകകപ്പിന്റെ സമയം ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അറിയാത്ത താരമായിരുന്നു ഷാഹിദ് അഫ്രീദിയെന്ന് പാക് മുന്‍ ബാറ്റ്‌സ്മാന്‍ ആമര്‍ സൊഹെയ്ല്‍. ലോകകപ്പ് ടീമില്‍ അഫ്രീദിയെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ വിമര്‍ശിച്ചാണ് സൊഹെയ്‌ലിന്റെ വാക്കുകള്‍. 

1998ല്‍ ഞാന്‍ നായകനായിരിക്കുമ്പോള്‍ ലോകകപ്പില്‍ ന്യൂബോളില്‍ ഫലപ്രദമായി കളിക്കാന്‍ സാധിക്കുന്ന റെഗുലര്‍ ഓപ്പണറെ വേണമെന്നാണ് തീരുമാനിച്ചത്. നിര്‍ഭാഗ്യം കൊണ്ട് നിങ്ങള്‍ ഷാഹിദ് അഫ്രീദിയെയാണ് തെരഞ്ഞെടുത്തത്. അഫ്രീദിക്കാവട്ടെ ഫഌറ്റ് വിക്കറ്റില്‍ ബൗണ്‍സ് ലഭിക്കുന്നിടത്താണ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നത്. 

അഫ്രീദിയെ ടീമിലെടുത്തത് ചൂതാട്ടമായിരുന്നു. ബാറ്റ് ചെയ്യാനും അറിയില്ല ബൗള്‍ ചെയ്യാനുമറിയില്ല. ആ സമയം ഞാന്‍ ആയിരുന്നു നായകന്‍ എങ്കില്‍ മുഹമ്മദ് യൂസഫിനെ ആയിരുന്നിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. 1999 ലോകകപ്പില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് അഫ്രീദി നേടിയത്. 

ബാറ്റിങ് ശരാശരി 13.28. ആ വര്‍ഷം ലോകകപ്പ് സെമിയില്‍ എത്തിയെങ്കിലും ലോക്കല്‍ ടീമിനെ പോലെയാണ് ഓസ്‌ട്രേലിയ കളിച്ചത് എന്നും സൊഹെയ്ല്‍ പറയുന്നു. സെലക്ഷനില്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ മാറ്റം കൊണ്ടുവരാമായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍