കായികം

ഒരു ഡെലിവറിയില്‍ നാല് ഷോട്ട് കളിക്കും, ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഈ താരമെന്ന് അനില്‍ കുംബ്ലേ

സമകാലിക മലയാളം ഡെസ്ക്

18 വര്‍ഷം നീണ്ടു നിന്ന രാജ്യാന്തര കരിയര്‍ പല ലോകോത്തര ബാറ്റ്‌സ്മാന്മാരും അനില്‍ കുംബ്ലേയുടെ മുന്‍പിലേക്ക് എത്തി. അവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തെരഞ്ഞെടുക്കുകയാണ് കുംബ്ലേ ഇപ്പോള്‍. 

ലാറയെയാണ് കുംബ്ലേ ഏറ്റവും മുകളില്‍ വെക്കുന്നത്. പന്തെറിയാന്‍ നമ്മള്‍ പ്രയാസം നേരിടുന്ന ഒരുപാട് ബാറ്റ്‌സ്മാന്മാരുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ലാറയാണ്. ഒരു ഡെലിവറിയില്‍ നാല് വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ ലാറക്കാകുമെന്ന് കുംബ്ലേ പറയുന്നു. 

ലാറയെ വീഴ്ത്താനാവുമെന്ന് നിങ്ങള്‍ക്ക് തോന്നും, നമ്മള്‍ ഉദ്ദേശിക്കുന്നിടത്തേക്ക് ലാറ വരുന്നതായി തോന്നും. പക്ഷേ പൊടുന്നനെ ഷോട്ട് മാറ്റി തേര്‍ഡ്മാനിലേക്കോ മറ്റോ നമ്മളെ വിടുമെന്നും കുംബ്ലേ പറഞ്ഞു. അഞ്ച് വട്ടം ലാറയുടെ വിക്കറ്റ് കുംബ്ലേ വീഴ്ത്തിയിട്ടുണ്ട്. 2002ല്‍ പൊട്ടിയ താടിയുമായി കളിച്ച് ലാറയെ വീഴ്ത്തിയതാണ് അതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 

131 ടെസ്റ്റില്‍ നിന്ന് 119533 റണ്‍സ് ആണ് ലാറയുടെ സമ്പാദ്യം, ഏകദിനത്തില്‍ 299 ഏകദിനങ്ങളില്‍ നിന്ന് 10405 റണ്‍സും. 132 ടെസ്റ്റിലും 272 ഏകദിനങ്ങളിലും കുംബ്വേ ഇന്ത്യക്ക് വേണ്ടി ഇറങ്ങി. 2007 മുതല്‍ 2008 വരെ ഇന്ത്യയെ നയിച്ചു. 

സച്ചിന്‍, സെവാഗ്, ഗാംഗുലി, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവര്‍ തന്റെ ടീമിലായത് ഭാഗ്യമായി കരുതുന്നതായും കുംബ്ലേ പറഞ്ഞു. കാരണം എന്റെ ടീമിലായത് കൊണ്ട് അവര്‍ക്കെതിരെ എനിക്ക് ബൗള്‍ ചെയ്യേണ്ടി വന്നിട്ടില്ല. കളിയില്‍ ഇവര്‍ക്കെതിരെ പന്തെറിയണമല്ലോ എന്നോര്‍ത്ത് തനിക്ക് ആകുലപ്പെടേണ്ടി വന്നില്ലെന്നും കുംബ്ലേ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍