കായികം

പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ; അവസാന ദിനം ഒരേ സമയം വമ്പന്മാരുടെ പത്ത് കളി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് 2020-21 സീസണ്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കും. 2021 മെയ് 23ന് ആയിരിക്കും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ എന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ പറഞ്ഞു. അതേ സമയം പ്രീമിയര്‍ ലീഗ് സീസണ്‍ നാളെ സൂപ്പര്‍ സണ്‍ഡേയോടെയാണ് അവസാനിക്കുന്നത്. 

ഓഗസ്റ്റ് എട്ടിനായിരുന്നു 2020-21 സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2019-2020 സീസണില്‍ ഇടവേള വന്നതാണ് തിരിച്ചടിയായി. 

പുതിയ സീസണിനായി ഒരുങ്ങാന്‍ ഏഴ് ആഴ്ചയാണ് ക്ലബുകള്‍ക്ക് സമയം ലഭിക്കുക. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ ഇനിയും ശേഷിക്കെ, ക്ലബുകള്‍ക്ക് കുറച്ച് സമയം മാത്രമാണ് അടുത്ത സീസണിന് തയ്യാറാവാനായി ലഭിക്കുക. ഓഗസ്റ്റ് 23നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഓഗസ്റ്റ് 21ന് യൂറോപ്പ ലീഗ് ഫൈനലും. 

പ്രീമിയര്‍ ലീഗ് സീസണിന്റെ അവസാനമായ ഞായറാഴ്ച 10 മത്സരങ്ങളാണ് ഉള്ളത്. ചെല്‍സി-വോള്‍വ്‌സ്, ലെയ്‌സ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സതാംപ്ടണ്‍-ഷെഫീല്‍ഡ് യുനൈറ്റഡ്, ന്യൂകാസില്‍-ലിവര്‍പൂള്‍, വെസ്റ്റ് ഹാം-ആസ്റ്റണ്‍, ബേണ്‍ലി-ബ്രൈറ്റന്‍, ആഴ്‌സണല്‍-വാറ്റ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റി-നോര്‍വിച്ച്, ക്രിസ്റ്റല്‍ പാലസ്-ടോട്ടനം, എവര്‍ട്ടന്‍-ബേണ്‍മൗത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി