കായികം

വനിതാ ടീമിന്റെ മത്സരത്തില്‍ സുരക്ഷ പ്രശ്‌നം, ഉപേക്ഷിച്ചു; ഐപിഎല്ലിനോ? ബിസിസിഐക്കെതിരെ വിമര്‍ശനം ശക്തം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് മാറ്റിയതോടെ ലഭിച്ച വിന്‍ഡോ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഐപിഎല്ലിന് ഒരുങ്ങുകയാണ് ബിസിസിഐ. എന്നാല്‍ ഇക്കാര്യത്തിലുള്ള താത്പര്യം വനിതാ ക്രിക്കറ്റിന്റെ കാര്യത്തില്‍ എന്തുകൊണ്ട് ബിസിസിഐ കാണിക്കുന്നില്ല എന്നതില്‍ വിമര്‍ശനം ഉയരുന്നു. 

സെപ്തംബറില്‍ ഇംഗ്ലണ്ട് വേദിയാവുന്ന ത്രിരാഷ്ട്ര പരമ്പരയാണ് ഇന്ത്യന്‍ സംഘത്തിന് മുന്‍പിലുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം സൗത്ത് ആഫ്രിക്കയും ഉള്‍പ്പെട്ട ടൂര്‍ണമെന്റ്. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് ബിസിസിഐ പിന്മാറി. എന്നാല്‍ സുരക്ഷിതമായി ഐപിഎല്‍ നടത്താന്‍ ബിസിസിഐ വഴികളെല്ലാം തിരയുമ്പോള്‍ എന്തുകൊണ്ട് വനിതാ ക്രിക്കറ്റില്‍ അതുണ്ടാവുന്നില്ല എന്ന ചോദ്യം ശക്തമാണ്. 

സുരക്ഷാ കുമിളക്കുള്ളില്‍ വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര ഇസിബി കല്ലുകടികളില്ലാതെ നടത്തുകയാണ്. അതുകൊണ്ട് സുരക്ഷാ പ്രശ്‌നം അവിടെ കാരണമായി ബിസിസിഐക്ക് ചൂണ്ടിക്കണിക്കാനാവില്ലെന്ന് മുന്‍ നാഷണല്‍ വുമണ്‍സ് സെലക്ടര്‍ ലോപമുദദ്ര ഭട്ടാചാര്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി