കായികം

11 വര്‍ഷത്തിന് ശേഷം ഫവദ് അലമിനായി വാതില്‍ തുറന്ന് പാകിസ്ഥാന്‍; പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിലേക്ക് ഫവദ് അലം മടങ്ങി എത്തുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന്റെ 20 അംഗ സംഘത്തില്‍ അലം ഇടംപിടിച്ചു. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ 11 വര്‍ഷത്തിന് ശേഷമുള്ള ഫവദിന്റെ തിരിച്ചു വരവാകും അത്. 

2009ല്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ഫവദ് അവസാനമായി കളിച്ചത്. ഡെര്‍ബിഷയറില്‍ നടന്ന രണ്ട് ചതുര്‍ദിന മത്സരത്തിന് ശേഷമാണ് 20 അംഗ സംഘത്തെ മിസ്ബാ ഉള്‍ ഹഖ് തലവനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഇഫ്തിക്കര്‍ അഹ്മദ്, ഖുഷ്ദില്‍ ഷാ, ഫകര്‍ സമന്‍, ഹൈദര്‍ അലി എന്നിവരെ മാറ്റി നിര്‍ത്തിയാണ് ഫവദിനായി സെലക്ടര്‍മാര്‍ വാതില്‍ തുറന്നത്. 

പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്ലേയിങ് ഇലവനില്‍ സര്‍ഫ്രാസ് ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. ആഗസ്റ്റ് 5ന് മാഞ്ചസ്റ്ററിലാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും പാകിസ്ഥാന്‍ ടീമിലെടുത്തിട്ടുണ്ട്. കാശിഫ് ഭാട്ടി, യാസിര്‍ ഷാ എന്നിവര്‍ രണ്ട് ഓള്‍ റൗണ്ടര്‍മാരായ ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്കൊപ്പം ടീമിലിടം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ