കായികം

ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് കോഹ്‌ലി; ഇനി മുന്‍പില്‍ ക്രിസ്റ്റിയാനോയും മെസിയും നെയ്മറും മാത്രം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സമൂഹമാധ്യമങ്ങളില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് കോടി പിന്നിട്ടു. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ നാലാമത്തെ മാത്രം കായിക താരമാണ് കോഹ് ലി. 

232 മില്യണ്‍ ഫോളോവേഴ്‌സുള്ള ക്രിസ്റ്റിയാനോ, 161 മില്യണ്‍ ഫോളോവേഴ്‌സുള്ള മെസി, 140 മില്യണ്‍ ഫോളോവേഴ്‌സുള്ള നെയ്മര്‍ എന്നിവര്‍ മാത്രമാണ് ഇനി കോഹ് ലിക്ക് മുന്‍പിലുള്ളവര്‍. എന്‍ബിഎ സൂപ്പര്‍ സ്റ്റാര്‍ ലെബ്രോണിന്റെ 69 മില്യണ്‍ ഇന്‍സ്റ്റാ ഫോളോവേഴ്‌സ് എന്ന കണക്ക് കോഹ് ലി മറികടന്നിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ടോപ് 10 സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഒരേയൊരു കായിക താരവും കോഹ് ലിയാണ്. 55 മില്യണ്‍ ഫോളോവേഴ്‌സുള്ള പ്രിയങ്ക ചോപ്രയാണ് കോഹ് ലിക്ക് പിന്നിലുള്ളത്. 

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെ ആയിരം പോസ്റ്റുകള്‍ തികച്ചതിന്റെ സന്തോഷം പങ്കുവെച്ചും കോഹ് ലി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ഏറെ മുന്‍പിലാണ് കോഹ് ലി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ 3.6 കോടി രൂപയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് കോഹ് ലിക്ക് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു