കായികം

പത്ത് വിക്കറ്റുകള്‍ വീഴ്ത്തി ബ്രോഡ്; മഴയും വിന്‍ഡീസിനെ രക്ഷിച്ചില്ല; പരമ്പര ഇംഗ്ലണ്ടിന്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര 2-1നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റില്‍ 269 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. 

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സും എടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ പോരാട്ടം 129 റണ്‍സില്‍ അവസാനിച്ചു. 

മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പൂര്‍ണമായും മഴ കൊണ്ടുപോയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഞ്ചാം ദിനത്തില്‍ മഴ ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും വിന്‍ഡീസിന്റെ പോരാട്ടം വെറും 129 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്.  

ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ വിറപ്പിച്ച സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് വോക്‌സും വിന്‍ഡീസ് പതനം വേഗത്തിലാക്കി. 

31 റണ്‍സെടുത്ത ഷായ് ഹോപാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്ലാക്ക്‌വുഡ് (23), ബ്രൂക്‌സ് (22), ബ്രാത്‌വെയ്റ്റ് (19), ക്യാപ്റ്റന്‍ ഹോള്‍ഡര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. 

നേരത്തെ രണ്ടാമിന്നിങ്‌സില്‍ ബേണ്‍സ് (90), സിബ്‌ളെ (56), ജോ റൂട്ട് (പുറത്താകാതെ 68) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മികച്ച ലക്ഷ്യം വിന്‍ഡീസിന് മുന്നില്‍ വയ്ക്കാന്‍ സഹായകമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്