കായികം

2022 ലോകകപ്പിന് മുന്‍പ് മെസി വിരമിക്കില്ല, അര്‍ജന്റീനയ്ക്ക് വേണ്ടി ഇറങ്ങുമെന്ന് ഉറപ്പിച്ച് സാവി

സമകാലിക മലയാളം ഡെസ്ക്

ദോഹ: 2022 ലോകകപ്പ് കളിക്കാന്‍ മെസി ഉണ്ടാവുമെന്ന് ബാഴ്‌സ മുന്‍ താരം സാവി. ഖത്തറില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസി ഇറങ്ങും. ശാരീരിക ഘടകങ്ങള്‍ നോക്കുമ്പോള്‍ മെസി ഇപ്പോഴും കരുത്തനും, വേഗമേറിയവനും, ആരെയും തോല്‍പ്പിക്കാന്‍ പ്രാപ്തനുമാണെന്ന് സാവി പറഞ്ഞു. 

രാജ്യാന്തര ഫുട്‌ബോളില്‍ രണ്ട് വര്‍ഷം കൂടി തുടരാനുള്ള ശാരീരിക ക്ഷമത മെസിക്കുണ്ട്. 2022 ഖത്തര്‍ ലോകകപ്പില്‍ മെസി കളിക്കും എന്നതില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും സാവി പറഞ്ഞു. ബാഴ്‌സയുടെ പരിശീലകനായി എത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും സാവി പറഞ്ഞു. 

ബാഴ്‌സയാണ് എന്റെ വീട്. ബാഴ്‌സയില്‍ പരിശീലകനായി എത്തുക എന്നാല്‍ എന്റെ സ്വപ്‌നമാണ്. എന്നാല്‍ ഈ സീസണില്‍ അല്‍ സാദിനൊപ്പം പുതിയ സീസണിലേക്കാണ് ഞാന്‍ ശ്രദ്ധയെല്ലാം കൊടുക്കുന്നത്. ഇപ്പോഴത്തെ ബാഴ്‌സ പരിശീലകന്‍ സെറ്റിയാന് താന്‍ എല്ലാവിധ ബഹുമാനവും നല്‍കുന്നതായും, അദ്ദേഹത്തിന്റെ പരിശീലന രീതിയോട് തനിക്ക് താത്പര്യമുണ്ടെന്നും സാവി പറഞ്ഞു. 

നിലവില്‍ 33 വയസില്‍ എത്തി നില്‍ക്കുന്ന മെസി രണ്ട് വര്‍ഷം കൂടി കാത്തിരുന്ന ലോകകപ്പിന് എത്തുമോ എന്ന സംശയം ഫുട്‌ബോള്‍ ലോകത്തിന് മുന്‍പിലുണ്ട്. എന്നാല്‍ അര്‍ജന്റീനയെ പ്രധാന കിരീട നേട്ടത്തിലേക്ക് എത്തിക്കാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് മെസി പലപ്പോഴായി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍