കായികം

ജയ് ഗോമാതാ! പശുക്കളെ പരിപാലിച്ച് സുരേഷ് റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലിനായി ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം. ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനും പേസര്‍ മുഹമ്മദ് ഷമിക്കുമെല്ലാം ഒപ്പമുള്ള പരിശീലനത്തിന്റെ വീഡിയോകള്‍ പങ്കുവെച്ച് റെയ്‌ന ആരാധകരുടെ അടുത്തേക്ക് എത്തിയിരുന്നു. ഇപ്പോള്‍ റെയ്‌നയുടെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

കൃഷിയിടത്തില്‍ പശുക്കളെ പരിപാലിക്കുന്ന വീഡിയോയാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. എല്ലായ്‌പ്പോഴും നമ്മുടെ വേരോട് ചേര്‍ന്ന് നില്‍ക്കുക എന്നാണ് വീഡിയോയ്‌ക്കൊപ്പം സുരേഷ് റെയ്‌ന കുറിച്ചത്. ജയ് ഗോമാത, ഉത്തര്‍പ്രദേശ് എന്ന ഹാഷ് ടാഗും റെയ്‌ന വീഡിയോയ്‌ക്കൊപ്പം നല്‍കുന്നു. 

ഇന്ത്യന്‍ ദേശിയ പതാകയും, ഓം സ്‌മൈലിയും റെയ്‌ന വീഡിയോയ്‌ക്കൊപ്പം ചേര്‍ക്കുന്നു. യോഗി ഇഫക്ട് എന്നുള്‍പ്പെടെയുള്ള കമന്റുകള്‍ ഇവിടെ റെയ്‌നയുടെ വീഡിയോക്കടിയില്‍ വരുന്നുണ്ട്. എന്നാല്‍ റെയ്‌നയുടെ നിലപാടിനെ ചോദ്യം ചെയ്തും അനുകൂലിച്ചും വീഡിയോ ചര്‍ച്ചയാവുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി