കായികം

എട്ട് തോല്‍വികള്‍, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ തകര്‍ന്നടിഞ്ഞ് വിശ്വനാഥന്‍ ആനന്ദ്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലെജന്‍ഡ്‌സ് ഓഫ് ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് കനത്ത തിരിച്ചടി. എട്ട് തോല്‍വികളോടെ ഒന്‍പതാം സ്ഥാനത്തേക്ക് വീണാണ് ആനന്ദ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. അവസാന സ്ഥാനമായ പത്താമതുള്ളത് ജിഎം പീറ്റര്‍ ലെകോയും. 

ഫൈനല്‍ റൗണ്ടര്‍ ദീര്‍ഘനാളത്തെ എതിരാളിയായ ഉക്രൈനിന്റെ വാസൈല്‍ ഇവാന്‍ചുക്കാണ് ആനന്ദിനെ വീഴ്ത്തിയത്. ഇവാന്‍ചുക്കിനെതിരായ നാല് കളിയും സമനില പിടിച്ചതോടെ ടൈ ബ്രേക്കര്‍. എന്നാല്‍ ടൈബ്രേക്കറിലും സമനില വന്നു. എന്നാല്‍ ടൈബ്രേക്കറില്‍ 59 നീക്കങ്ങളോടെ ആനന്ദിനെതിരെ ഇവാന്‍ചുക്ക് ജയം പിടിച്ചു. 

ടൂര്‍ണമെന്റില്‍ ഏഴ് പോയിന്റ് മാത്രമാണ് ആനന്ദിന് നേടാനായത്. നേടാനായത് ഒരു ജയം മാത്രം. ബോറിസ് ജെല്‍ഫന്‍ഡിനെതിരെയായിരുന്നു അത്. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് മാഗ്നസ് കാള്‍സന്‍ വഌഡിമിര്‍ ക്രമ്‌നിക്കിനെ 3-1നെ കീഴടക്കി തുടരെ 9 ജയം നേടി. സെമി ഫൈനലില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലറാണ് കാള്‍സന്റെ എതിരാളളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ