കായികം

'ബിസിസിഐ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം', തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തന്നെ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐയോട് സഞ്ജയ് മഞ്ജരേക്കര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ മുന്‍പായി മഞ്ജരേക്കറെ ഔദ്യോഗിക കമന്ററി പാനലില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. 

ബിസിസിഐ മുന്‍പില്‍ വെക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് പ്രവര്‍ത്തിക്കാമെന്ന ഉറപ്പും ബിസിസിഐ മഞ്ജരേക്കര്‍ ഇപ്പോള്‍ നല്‍കുന്നു. ഇത് രണ്ടാമത്തെ തവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് മഞ്ജരേക്കര്‍ ബിസിസിഐക്ക് ഇമെയില്‍ അയക്കുന്നത്. 

രവീന്ദ്ര ജഡേജയ്ക്കും ഹര്‍ഷ ഭോഗ്ലെയ്ക്കും എതിരെ നടത്തിയ മഞ്ജരേക്കറുടെ പരാമര്‍ശങ്ങള്‍ വിവാദമായത് മുന്‍ നിര്‍ത്തിയാണ് ബിസിസിഐ ഇന്ത്യന്‍ മുന്‍ താരത്തെ കമന്ററി പാനലില്‍ നിന്ന് മാറ്റിയത്. എന്നാല്‍ ജഡേജയുമായുള്ള പ്രശ്‌നങ്ങള്‍ മഞ്ജരേക്കര്‍ പരിഹരിക്കുകയും, ഹര്‍ഷ ഭോഗ്‌ലെയോട് ക്ഷമ ചോദിക്കുകയും ചെയ്തു. 

ഈ സാഹചര്യത്തില്‍ മഞ്ജരേക്കറെ കമന്ററി പാനലിലേക്ക് തിരിച്ചെടുത്തേക്കുമെന്നാണ് സൂചന. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമാണ് മഞ്ജരേക്കറുടെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു