കായികം

വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണം; അഭിഭാഷകന്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മദ്രാസ് ഹൈക്കോടതിയിലാണ് ചെന്നൈ സ്വദേശിയായ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് അഭിഭാഷകന്‍ കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

വിരാട് കോഹ്‌ലി ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി അഭിഭാഷകന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് യുവ തലമുറ അടിമകളായി മാറുകയാണ്. ചൂതാട്ട കമ്പനികള്‍ വിരാട് കോഹ്‌ലി, ചലച്ചിത്ര താരം തമന്ന എന്നിവരെ ഉപയോഗിച്ച് യുവാക്കളെ ബ്രെയ്ന്‍വാഷ് ചെയ്യുകയാണെന്നും അതിനാല്‍ ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട യുവാവ് സമീപ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത സംഭവവും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി