കായികം

കോവിഡിനെ തുരത്താന്‍ ധോനി ഫാന്‍സും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി കേരളത്തിലെ ധോനി ഫാന്‍സ്. കേരള ധോനി ഫാന്‍സ് അസോസിയേഷന്‍ സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

ധോനി ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക എം സ്വരാജ് എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ധോനി ഫാന്‍സ് അസോസിയേഷന്‍. 

രാജ്യത്തെ മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ആശുപത്രികളില്‍ മാസ്‌ക് വിതരണവും, രക്തദാന ക്യാമ്പും സംഘടന നടത്തിയിരുന്നു. ഒരാഴ്ച കൊണ്ടാണ് ക്യാംപ് അംഗങ്ങളില്‍ നിന്ന് 50,000 രൂപ പിരിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍