കായികം

കോഹ ലി–അനുഷ്ക വിവാഹമോചനം ട്രെൻഡിങ്; ട്വിറ്ററിലെ പുതിയ വാർത്ത കണ്ട് അമ്പരന്ന് ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്. ദേശീയ മാധ്യമത്തിൽ വന്ന വാർത്തയെ ആധാരമാക്കി അപ്രതീക്ഷിതമായി ഹാഷ്ടാഗ് പ്രചരിച്ചതോടെ ആരാധകർ അമ്പരന്നിരിക്കുകയാണ്.  #VirushkaDivorce എന്നാണ് ട്രെൻഡിങ് ഹാഷ്ടാ​ഗ്. 

അതേസമയം നാലു വർഷം മുൻപ് വന്ന വാർത്തയാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിച്ചിരിക്കുന്നത്. താരങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ഇവർ വേർപിരിയുന്നു എന്നതരത്തിൽ വാർത്തകളുണ്ടായിരുന്നു. ഇതാണ് പുതിയ വാർത്തയായി തെറ്റിദ്ധരിക്കപ്പെട്ടത്. സംഭവം വെളിപ്പെട്ടതോടെ പുതിയ ഹാഷ്ടാ​ഗ് ട്രോളുകൾക്ക് വഴിതുറക്കുകയായിരുന്നു. 

അനുഷ്ക ശർമ നിർമിച്ച പാതാൾ ലോക് എന്ന വെബ്സീരിസ് പുറത്തുവന്നതിന് പിന്നാലെ കൊഹ് നടിയെ ഡിവോഴ്സ് ചെയ്യണം എന്ന നിർദേശവുമായി  ബിജെപി എംഎൽഎ രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിൽനിന്നുള്ള എംഎൽഎയായ നന്ദകിഷോർ ഗുർജറാണ് ആവശ്യം ഉന്നയിച്ചത്. അനുവാദം കൂടാതെ തന്റെ ഫോട്ടോ സീരിസില്‍ ഉപയോഗിച്ചു എന്നാണ് ഗുര്‍ജര്‍ ആരോപിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റത്തിന് സീരീസിന്റെ നിർമ്മാതാവ് കൂടിയായ അനുശ്കയ്ക്കെതിരെ എംഎൽഎ പരാതി നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ