കായികം

മതത്തിന്റെ പേരില്‍ വീട് വെക്കാന്‍ അനുവദിക്കാത്ത സമൂഹമാണ്, വിശ്വാസത്തിന്റെ പേരിലെ വിവേചനവും വംശീയ അധിക്ഷേപമാണ്: ഇര്‍ഫാന്‍ പഠാന്‍

സമകാലിക മലയാളം ഡെസ്ക്

ബറോഡ: വര്‍ണ വിവേചനം ഒരിക്കല്‍ കൂടി ലോകത്തെ പ്രക്ഷുബ്ദമാക്കുകയാണ്. ഈ സമയം മതത്തിന്റെ പേരിലെ വിവേചനവും വംശീയ അധിക്ഷേപമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. 

വിശ്വാസത്തിന്റെ പേരിലെ അധിക്ഷേപങ്ങളും വംശീയ അധിക്ഷേപമായി കണക്കാക്കണം. നിറത്തിന്റെ പേരിലുള്ളത് മാത്രമല്ല വിവേചനം. വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ വീട് വാങ്ങാന്‍ പോലും കഴിയാത്ത സമൂഹമാണെന്ന് പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഐപിഎല്ലില്‍ വംശീയ അധിക്ഷേപം നേരിട്ടെന്ന ഡാരന്‍ സമിയുടെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്തും അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. കാലു എന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ താരങ്ങള്‍ തന്നെ വിളിച്ചു എന്നായിരുന്നു സമിയുടെ വെളിപ്പെടുത്തല്‍. 2014ല്‍ തന്റെ ഇന്‍സ്റ്റാ പോസ്റ്റില്‍ ഇഷാന്ത് ശര്‍മ കാലു എന്നാണ് സമിയെ വിളിക്കുന്നത്. ഇതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ