കായികം

'കോഹ്‌ലിയുടെ ഗേള്‍ഫ്രണ്ടുമായി ഞാന്‍ ചാറ്റ് ചെയ്തു, പിന്നാലെ ക്രീസില്‍ വെച്ച് കോഹ്‌ലി എന്നെ വേട്ടയാടി' 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിക്കെതിരായ പ്രതികരണത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഇംഗ്ലണ്ട് മുന്‍ താരം നിക് കോപ്ടണ്‍. 2012ല്‍ താന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തുന്ന സമയം തന്നെ പ്രകോപിപ്പിക്കാന്‍ കോഹ്‌ലി എപ്പോഴും ശ്രമിക്കുമായിരുന്നു. കോഹ് ലിയുടെ ഗേള്‍ഫ്രണ്ടുമായി ചാറ്റ് ചെയ്തു എന്നതിന്റെ പേരിലാണ് അതെന്ന് കോപ്ടണ്‍ ആരോപിക്കുന്നു. 

ഞാന്‍ അവളോട് ചാറ്റ് ചെയ്തു. അതില്‍ കോഹ്‌ലി സന്തുഷ്ടനായിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് എത്തുമ്പോഴെല്ലാം കോഹ് ലി എന്തെങ്കിലും പറയും. തന്റെ ഗേള്‍ഫ്രണ്ട് ആണ് അതെന്ന് പറയാനാണ് കോഹ് ലി ശ്രമിക്കുന്നത്. എന്നാല്‍ അവള്‍ പറഞ്ഞിരുന്നത് കോഹ് ലി തന്റെ പഴയ ബോയ്ഫ്രണ്ട് ആണെന്നാണ്. സത്യമെന്താണെന്ന് ആര്‍ക്കറിയാം? കോപ്ടണ്‍ പറഞ്ഞു. 

ആ സമയം തമാശയായിരുന്നു അത്. ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്കും ഇത് അറിയാമായിരുന്നു. കോഹ് ലിയെ പ്രകോപിപ്പിക്കാന്‍ ഞങ്ങളത് ഉപയോഗിച്ചെന്നും ഇംഗ്ലണ്ട് മുന്‍ താരം പറഞ്ഞു. എന്നാല്‍ കോഹ് ലിയുടെ ഗേള്‍ഫ്രണ്ടിന്റെ പേര് പറയാന്‍ കോപ്ടന്‍ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ