കായികം

ചിച്ചോരെ കാണണം, ഉറപ്പായും ഇഷ്ടപ്പെടും, അവസാനം കണ്ടപ്പോള്‍ സുശാന്ത് പറഞ്ഞു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ബോളുവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തില്‍ ഞെട്ടല്‍ പങ്കുവെച്ച് കായിക താരങ്ങളും. സുശാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ധോനിയായുള്ള വേഷപകര്‍ച്ച. ധോനി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ധോനിയായി മാറാന്‍ സുശാന്ത് എടുത്ത ശ്രമങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിലും താരം ഇടം നേടിയിരുന്നു. 

ധോനിയുടെ സിനിമയുടെ വേളയില്‍ ഒരുപാട് സമയം സുശാന്തുമായി ചിലവഴിച്ചിട്ടുണ്ട്. എപ്പോഴും ചിരിക്കുന്ന ഹാന്‍ഡ്‌സം ആയ നടനെ നമുക്ക് നഷ്ടമായെന്നാണ് സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചത്. താജ് ഹോട്ടല്‍ ജിമ്മില്‍ വെച്ചാണ് ഏറ്റവും ഒടുവില്‍ ഞാന്‍ സുശാന്തിനെ കാണുന്നത്. കേദാര്‍നാഥിലെ അഭിനയത്തിന് സുശാന്തിനെ ഞാന്‍ അഭിനന്ദിച്ചു. ചിച്ചോരെ കാണാണം, നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്നായിരുന്നു സുശാന്തിന്റെ മറുപടി, ഈ വാര്‍ത്ത എന്നെ വല്ലാതെ ഞെട്ടിക്കുകയും, ദുഖത്തിലാക്കുകയും ചെയ്യുന്നു, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഒരുറപ്പുമില്ലാത്തതാണ് ജീവിതം. ഒരാള്‍ കടന്നു പോവുന്ന മാനസികാവസ്ഥ നമുക്കറിയില്ല. എല്ലായ്‌പ്പോഴും അനുകമ്പയോടെയിരിക്കുക...സുശാന്തിന്റെ വിടപറഞ്ഞ് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''