കായികം

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം, ആഹ്വാനവുമായി ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് ഹര്‍ഭജന്റെ വാക്കുകള്‍. 

450 ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷനും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തക ആര്‍തി തീക്കൂ സിങ്ങിന്റെ ട്വീറ്റ് പങ്കുവെച്ചാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യം ഹര്‍ഭജന്‍ ഉന്നയിക്കുന്നത്. 

ഇനി ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ബിസിനസുമായി വരട്ടേ എന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകയായ ആര്‍തി തിക്കൂ സിങ്ങിന്റെ ട്വീറ്റ്. ഗാല്‍വന്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, കോഹ് ലി, യുവരാജ് സിങ് എന്നിവരെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി