കായികം

കളിക്കാരുടെ തോളിലേറിയാണ് ധോനി ഗുഡ്‌ബൈ പറയേണ്ടത്, ലോക കിരീടം ഉയര്‍ത്തുന്നത് കാണണമെന്ന് ശ്രീശാന്ത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്വന്റി20 ലോകകപ്പ് ധോനി കളിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീശാന്ത്. വിരമിക്കലില്‍ തീരുമാനമെടുക്കാനുള്ള അവകാശം ധോനിക്കാണ്. ലോകകപ്പില്‍ കളിച്ച് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് പോലെ ധോനിക്കും തീരുമാനിക്കാനാവുമെന്ന് ശ്രീശാന്ത് പറഞ്ഞു. 

ടീം അംഗങ്ങളുടെ തോളിലേറി വേണം ധോനി കളിക്കളം വിടാന്‍ എന്നാണ് എന്റെ ആഗ്രഹം. അത് ഉറപ്പായും സംഭവിക്കും. നമ്മുടെ രാജ്യത്തെ സേവിക്കുന്ന വ്യക്തിയാണ്. നമ്മുടെ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ വ്യക്തിയാണ്, ശ്രീശാന്ത് പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് ധോനി എന്തായാലും കളിക്കണം. ലോകകപ്പ് ജയിക്കണം. ലോകകപ്പിന് മുന്‍പ് ഐപിഎല്‍ സാധ്യമാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇതിലൂടെ ധോനിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ നമുക്ക് കാണാനാവും. കാരണം ധോനിയുടെ ഫോമിനെ ചൂണ്ടിയാണ് നിരവധി പേര്‍ ചോദ്യമുയര്‍ത്തിയത്. ധോനി നിശബ്ദനായി നിന്നതും. താന്‍ ഇന്ത്യക്ക് വേണ്ടി ചെയ്തത് എന്താണ് എന്ന് ധോനിക്ക് വ്യക്തതയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ