കായികം

ഞങ്ങള്‍ക്കും വേണം പല ഉറപ്പുകളും, സുരക്ഷ ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വായടപ്പിച്ച് ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  തങ്ങള്‍ക്ക് വേണ്ട സുരക്ഷയെല്ലാം നല്‍കാമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ കളിക്കുകയുള്ളെന്ന പാകിസ്ഥാന്റെ നിലപാടിന് ബിസിസിഐയുടെ മറുപടി. പാകിസ്ഥാനില്‍ നിന്ന് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവില്ലെന്ന ഉറപ്പ് പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഇങ്ങോട്ട് എഴുതി വാങ്ങണം എന്ന് ബിസിസിഐ പ്രതികരിച്ചു. 

2021ലെ ട്വന്റി20 ലോകകപ്പിലും, 2023ലെ ഏകദിന ലോകകപ്പിലും കളിക്കാനെത്തുന്നതിന് വിസ, സുരക്ഷ എന്നിവയിലൊന്നും പാക് ടീമിന് ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് ബിസിസിഐയില്‍ നിന്ന് ഉറപ്പ് വാങ്ങണം എന്ന ആവശ്യം പിസിബി ഐസിസിക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നിലപാടിനെതിരെയാണ് ബിസിസിഐ ഇപ്പോള്‍ തിരിച്ചടിച്ചത്. 

പാക് ക്രിക്കറ്റ് ബോര്‍ഡും ചില കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതി ഉറപ്പ് നല്‍കണം. പുല്‍വാമയിലേത് പോലെ ഇനി ആക്രമണങ്ങളുണ്ടാവില്ല, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറില്ല, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ ലക്ഷ്യമാക്കി ഭീകരപ്രവര്‍ത്തനം നടക്കില്ല...ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കണം. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഏജന്റിനെ പോലെ പാക് ക്രിക്കറ്റ് ബോര്‍ഡ് പെരുമാറരുത്, ബിസിസിഐ വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ