കായികം

സിറ്റിക്ക് അടിതെറ്റി ; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം ലിവർപൂളിന്

സമകാലിക മലയാളം ഡെസ്ക്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കിരീടം ലി​വ​ർ​പൂ​ൾ സ്വന്തമാക്കി. ലീ​ഗി​ലെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി ചെ​ൽ​സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലി​വ​ർ​പൂ​ൾ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ വി​ജ​യം.

മു​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചെമ്പട ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കിരീടത്തിൽ മുത്തമിടുന്നത്. ഏ​ഴു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ കി​രീ​ട നേ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്റ്റ​ൽ പാ​ല​സി​നെ 4-0നു ​ലി​വ​ർ​പൂ​ൾ ത​ക​ർ​ത്തി​രു​ന്നു.

ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ള്‍ ലീ​ഗ് ഫ​സ്റ്റ് ഡി​വി​ഷ​ന്‍ കി​രീ​ടം 18 ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഫ​സ്റ്റ് ഡി​വി​ഷ​ന്‍ 1992-ൽ‍ ​പ്രീ​മി​യ​ര്‍ ലീ​ഗ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ശേ​ഷം ലി​വ​ര്‍​പൂ​ളി​ന് കി​രീ​ടം നേടാനായിട്ടില്ല. 1989-90 സീ​സ​ണി​ലാ​ണ് ലി​വ​ര്‍​പൂ​ള്‍ അ​വ​സാ​ന​മാ​യി ഫ​സ്റ്റ് ഡി​വി​ഷ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത