കായികം

ബാഴ്‌സയെ സമനിലയില്‍ കുരുക്കി സെല്‍റ്റ വിഗോ; ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ റയലിന് സുവര്‍ണാവസരം

സമകാലിക മലയാളം ഡെസ്ക്

ലാ ലീഗയില്‍ കിരീട പോര് മുറുകുന്നതിന് ഇടയില്‍ ബാഴ്‌സക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സെല്‍റ്റ വിഗോ. 2-2നാണ് ബാഴസയെ സെല്‍റ്റ സമനിലയില്‍ പിടിച്ചത്. ഇതോടെ അടുത്ത കളിയില്‍ റയലിന് ജയം പിടിക്കാനായാല്‍ സിദാനും സംഘത്തിനും ലീഡ് നേടാം. 

നിലവില്‍ 32 കളിയില്‍ നിന്ന് 69 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 31 കളിയില്‍ നിന്ന് 68 പോയിന്റുമായിട്ടാണ് റയല്‍ രണ്ടാമത് നില്‍ക്കുന്നത്. തിങ്കളാഴ്ച എസ്പ്യാനോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. 

സെല്‍റ്റ വിഗോക്കെതിരെ 20ാം മിനിറ്റിലും 67ാം മിനിറ്റിലും സുവാരസ് ഗോള്‍ വല കുലുക്കിയെങ്കിലും രക്ഷയുണ്ടായില്ല. 50ാം മിനിറ്റില്‍ ഫ്യോദറും, 88ാം മിനിറ്റില്‍ അസ്പാസും വല കുലുക്കി ബാഴ്‌സക്ക് ജയം നിഷേധിച്ചു. 

മെസിയുടെ 700ാം കരിയര്‍ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പും തുടരുകയാണ്. സീസണ്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യ രണ്ട് കളിയിലും മെസി വല കുലുക്കിയെങ്കിലും പിന്നെ വന്ന രണ്ടിലും മെസി നിശബ്ദനായി. 

88ാം മിനിറ്റില്‍ അസ്പാസ് ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കിയതാണ് ബാഴ്‌സക്ക് തിരിച്ചടിയായത്. സമനില ടീമിനെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സുവാരസ് സമ്മതിച്ചു. പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള അത്‌ലറ്റിക്ക മാഡ്രിഡിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇത് ബാഴ്‌സക്ക് പോയിന്റ് ടേബിളില്‍ റയലിനോട് കിടപിടിക്കാന്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന