കായികം

വസീം ജാഫറിന്റേത് പോലെയാണ് രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത്; വിചിത്ര വാദമല്ല, ഇര്‍ഫാന്‍ പഠാന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വസീം ജാഫറുടേതിന് സമാനമാണ് രോഹിത് ശര്‍മയുടെ ബാറ്റിങ് ടെക്‌നിക്കുകളെന്ന് ഇര്‍ഫാന്‍ പഠാന്‍. അനായാസമായി ഷോട്ടുകള്‍ കളിക്കുകയും, വിക്കറ്റിനിടയിലെ ഓട്ടത്തില്‍ റിലാക്‌സ് ആവുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പഠാന്‍ പറഞ്ഞു. 

രോഹിത്തിനേക്കാള്‍ റിലാക്‌സ്ഡ് ആണ് വസീം ജാഫര്‍. അങ്ങനെ റിലാക്‌സ്ഡ് ആയി കളിക്കുന്നവരെ കാണുമ്പോള്‍ പലരും തെറ്റിദ്ധരിക്കും. ഇനിയും കഠിനാധ്വാനം ചെയ്യണം എന്ന് അവരോട് പറയും. എന്നാല്‍ അവര്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നവരാണ്, പഠാന്‍ പറഞ്ഞു. 

രോഹിത്തിനെ പുറത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് തോന്നും ഇനിയും കഠിനാധ്വാനം ചെയ്യണം എന്ന്. എന്നാല്‍ രോഹിത്തിനോട് സംസാരിച്ചാല്‍ പോലും ആ തോന്നല്‍ മാറും. കാരണം വളരെ വിവേകത്തോടെ സംസാരിക്കുന്ന വ്യക്തിയാണ് രോഹിത്. 

എത്രമാത്രം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന് രോഹിത് പറയും. ടീമിനെ മുന്‍പില്‍ നിര്‍ത്തിയാണ് രോഹിത് എപ്പോഴും സംസാരിക്കുക...അതിന്റെയെല്ലാം ഫലം മുംബൈ ഇന്ത്യന്‍സില്‍ കാണാമെന്നും പഠാന്‍ പറഞ്ഞു. 2011 ലോകകപ്പില്‍ നിന്ന് അവഗണിച്ചതാണ് ഇത്രയും മികവോടെ തിരിച്ചു വരാന്‍ രോഹിത്തിനെ പ്രചോദിപ്പിച്ചതെന്നും ഇന്ത്യന്‍ മുന്‍ പേസര്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി