കായികം

വിന്‍ഡിസിന്റെ ജേഴ്‌സിയിലെ 'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' ലോഗോയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍; നിരത്തിപ്പിടിച്ച് ബ്ലോക്ക് ചെയ്ത് ഐസിസി

സമകാലിക മലയാളം ഡെസ്ക്

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ലോഗോ വിന്‍ഡിസ് കളിക്കാരുടെ ജേഴ്‌സിയില്‍ അനുവദിച്ച ഐസിസി തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍. 2019 ലോകകപ്പില്‍ ധോനിയുടെ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നം അനുവദിക്കാതിരുന്നത് ചൂണ്ടിയാണ് ഇന്ത്യന്‍ ആരാധകര്‍ വാളെടുക്കുന്നത്. 

വിമര്‍ശനവുമായി എത്തിയവരെ ഐസിസി ബ്ലോക്ക് ചെയ്യുകയോ, അവരുടെ കമന്റുകള്‍ ഹൈഡ് ചെയ്യുകയോ ചെയ്തു. ഇതും ഇന്ത്യന്‍ ആരാധകരെ വലിയ തോതില്‍ പ്രകോപിപ്പിച്ചു. സൈന്യത്തിന്റെ ചിഹ്നം ധോനിയുടെ ഗ്ലൗസില്‍ അനുവദിക്കാതെ ഇപ്പോള്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന ലോഗോ വിന്‍ഡിസ് കളിക്കാരുടെ ജേഴ്‌സിയില്‍ അനുവദിക്കുന്നത് ഐസിസിയുടെ കാപട്യമാണെന്നാണ് വിമര്‍ശനം. 

2019 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ധോനി ഇന്ത്യന്‍ ആര്‍മിയുടെ ബലിദാന്‍ ലോഗോ അടങ്ങിയ ജേഴ്‌സി ധരിച്ചത്. ഇത് പിന്നാലെ ഐസിസി വിലക്കിയത് വലിയ ബഹളത്തിന് കാരണമായി. ഐസിസി നിയമം അനുസരിച്ച് രാഷ്ട്രീയം, മതം, വംശീയത, എന്നിവയിലേക്ക് ചൂണ്ടുന്ന സന്ദേശങ്ങള്‍ കളിക്കാരുടെ വസ്ത്രങ്ങളില്‍ പാടില്ലെന്നാണ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി