കായികം

85ാം കിരീടം തൊട്ട് നദാല്‍, മെക്‌സിക്കോ ഓപ്പണ്‍ ചാമ്പ്യന്‍ 

സമകാലിക മലയാളം ഡെസ്ക്

റാഫേല്‍ നദാല്‍ മെക്‌സിക്കോ ഓപ്പണ്‍ ചാമ്പ്യന്‍. ഫൈനലില്‍ പാബ്ലോ അന്‍ഡ്യുജറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരത്തിന്റെ കിരീട നേട്ടം. സ്‌കോര്‍ 6-3, 6-2. 

ഈ വര്‍ഷത്തെ നദാലിന്റെ ആദ്യ കിരീട നേട്ടമാണ്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ മെക്‌സിക്കോ ഓപ്പണിലെത്തിയ താരം ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് കിരീടം ചൂടുന്നത്. 

മൂന്നാം വട്ടമാണ് നദാല്‍ മെക്‌സിക്കോ ഓപ്പണ്‍ കിരീടം നേടുന്നത്. 2013ലും, 2005ലുമാണ് നദാല്‍ ഇതിന് മുന്‍പ് ഇവിടെ ചാമ്പ്യനായത്. 19 വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട താരത്തിന്റെ 85ാം കരിയര്‍ കിരീടമാണ് ഇത്. എട്ട് അണ്‍ഫോഴ്‌സ് പിഴവുകളാണ് നദാലില്‍ നിന്ന് ഫൈനലില്‍ വന്നത്. കിരീടത്തില്‍ മുത്തമിടാന്‍ ഒരു ഏസ് മാത്രമാണ് നദാലിന് വേണ്ടിവന്നത്. ഇത് വന്നത് രണ്ടാം സെറ്റിലെ ഫൈനല്‍ ഗെയിമിലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്