കായികം

അച്ചടക്കം പാലിച്ചില്ല, ആര്‍ക്കോ വേണ്ടി കളിച്ചു; കോഹ്‌ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി നേരിട്ട കോഹ് ലിക്കും സംഘത്തിനുമെതിരെ ഇന്ത്യന്‍ മുന്‍ താരങ്ങള്‍. ജയത്തിലേക്ക് എത്താന്‍ വേണ്ട അച്ചടക്കം ഇന്ത്യന്‍ കളിക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം  വിവിഎസ് ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.

നമ്പര്‍ 1 ടെസ്റ്റ് ടീമിനെതിരെ ന്യൂസിലാന്‍ഡ് എങ്ങനെ സമ്പൂര്‍ണ ആധിപത്യം നേടിയെന്ന് എങ്ങനെ വിശദീകരിക്കാനാവുമെന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ബിഷന്‍ സിങ് ബേദി ചോദിക്കുന്നത്. ശാന്തമായി, വ്യക്തമായ കണക്കു കൂട്ടലോടും, സമര്‍പ്പണത്തോടേയും നിന്ന് ജയിച്ചു കയറിയ ന്യൂസിലാന്‍ഡിനെ അഭിനന്ദിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. 

കോഹ് ലിക്ക് കീഴില്‍ വിദേശ മണ്ണിലെ പ്രധാനപ്പെട്ട ഭൂരിഭാഗം ടെസ്റ്റുകളും നമ്മള്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഈ ടെസ്റ്റ് പരമ്പര വ്യത്യസ്തമാണ്. നമ്മള്‍ പങ്കെടുത്തു എന്നേ പറയാനാവു. ബാറ്റിങ്ങിലേയും, കിവീസ് വാലറ്റത്തെ പുറത്താക്കുന്നതിലേയും കഴിവ് കേട് ഇന്ത്യയെ തോല്‍പ്പിച്ചുവെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

വാലറ്റത്തെ പുറത്താക്കാന്‍ ടോപ് ഓര്‍ഡറിനെതിരെ തയ്യാറാക്കിയ പദ്ധതി തന്നെ പിന്തുടരുന്നതാണ് നല്ലത്. ആദ്യമൊരു ബൗണ്‍സറും, പിന്നാലെ യോര്‍ക്കറും എറിഞ്ഞ് ഇപ്പോള്‍ വാലറ്റത്തെ പുറത്താക്കുക എളുപ്പമല്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. ലോകകപ്പ് സെമി ഫൈനലില്‍ 5-3ന് തകര്‍ന്നത് സ്വിങ് ചെയ്ത സാഹചര്യത്തിലാണ്. ഇവിടെ സാഹചര്യവും എതിരാളിയും ഒന്നാണെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?