കായികം

37 പന്തിൽ സെഞ്ച്വറിയടിച്ച് ഹർദിക് പാണ്ഡ്യ; തൂക്കിയത് പത്ത് സിക്സും എട്ട് ഫോറും; ഐപിഎൽ എതിരാളികൾക്ക് നെഞ്ചിടിപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്കിനെ തുടർന്ന് മാസങ്ങളായി ഇന്ത്യൻ ടീമിന് പുറത്തുള്ള ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിങുമായി മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ സിഎജിക്കെതിരെ റിലയന്‍സ് വണ്ണിനായി കളത്തിലിറങ്ങിയ ഹർദിക് 37 പന്തിൽ സെഞ്ച്വറിയടിച്ചാണ് ആഘോഷിച്ചത്.

മത്സരത്തിൽ മൊത്തം 39 പന്തില്‍ 105 റൺസാണ് താരം അടിച്ചെടുത്തത്. എട്ട് ഫോറും പത്ത് സിക്സറുകളും അടങ്ങുന്നതാണ് ഹര്‍ദിക്കിന്റെ ഇന്നിങ്സ്. ഹർദിക്കിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് വണ്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. ഐപിഎൽ പോരാട്ടങ്ങൾ പടിവാതിൽക്കൽ നിൽക്കേ ഹർദിക് ബാറ്റിങ് ഫോമിലെത്തിയത് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷ നൽകുന്നതായി മാറുകയുമാണ്

നേരത്തെ ആദ്യ മത്സരത്തില്‍ ബാങ്ക് ഓഫ് ബറോഡക്കെതിരെ 25 പന്തില്‍ 38 റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തി ഹർദിക് തിളങ്ങിയിരുന്നു. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ തുടര്‍ച്ചയായ രണ്ട് വെടിക്കെട്ട് ഇന്നിങ്സുകളോടെ തന്റെ ഫോം പുറത്തെടുത്ത ഹർദിക് ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത