കായികം

കിരീടം ഒരു കളി അകലെ; ഇന്ത്യ ആദ്യമായി ഫൈനലില്‍; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്‍. കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ കൂടിയാവാതെ സെമി ഫൈനല്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ എ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒന്നാമതെത്തിയ ഇന്ത്യ ഫൈനലിലേക്ക് കടന്നു. 

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് എത്തിയത്. ഇരു ടീമുകളും 10 ഓവര്‍ വീതമെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമായിരുന്നു മത്സര ഫലം നിര്‍ണയിക്കാനാവുക. എന്നാല്‍ കനത്ത മഴ സിഡ്‌നിയില്‍ ഒരു പന്ത് പോലും എറിയാനാവാത്ത സാഹചര്യം സൃഷ്ടിച്ചു. 

ട്വന്റി20 ലോകകപ്പില്‍ ഇത് ആദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. 2018 ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ വരെ എത്തിയെങ്കിലും അന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇംഗ്ലണ്ട് തല്ലിക്കെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ രണ്ടാം സെമി ഫൈനലും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്മാരായ സൗത്ത് ആഫ്രിക്കയാവും ഇന്ത്യക്ക് മുന്‍പിലേക്ക് ഫൈനല്‍ പോരിന് എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി