കായികം

2015 ലോകകപ്പില്‍ ഭര്‍ത്താവ്, 2020ല്‍ ഭാര്യ; 10,000 കിലീമീറ്ററോളം താണ്ടിയുള്ള സ്റ്റാര്‍ക്കിന്റെ വരവ് വെറുതെയായില്ല

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം കളിക്കാതെ ഫൈനലില്‍ തന്നെ പിന്തുണക്കാന്‍ മെല്‍ബണിലേക്ക് പറന്നെത്തിയ ഭര്‍ത്താവിനെ എലിസ ഹീലി നിരാശനാക്കിയില്ല. ക്രിക്കറ്റ് ലോകം എന്നും ഓര്‍മയില്‍ വെക്കുന്ന ഇന്നിങ്‌സുമായി തച്ചുതകര്‍ത്ത് ഹീലി നിറഞ്ഞാടിയപ്പോള്‍ 2015 ലോകകപ്പ് ഫൈനലും ആരാധകരുടെ മനസിലേക്കെത്തി.

2015  ലോകകപ്പ് ഫൈനലില്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത യോര്‍ക്കറാണ് കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തത്. എട്ട് ഓവറില്‍ അന്ന് സ്റ്റാര്‍ക് വഴങ്ങിയത് 20 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്ക് തിളങ്ങിയ കളിയില്‍ 183 റണ്‍സിന് കിവീസിന് ഓസീസ് പുറത്താക്കുകയും ലോക കിരീടം അഞ്ചാം വട്ടം ഉയര്‍ത്തുകയും ചെയ്തു.

39 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഹീലി തകര്‍ത്തു കളിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഹീലി വരാന്‍ പോവുന്ന വെടിക്കെട്ടിന്റെ സൂചന നല്‍കിയിരുന്നു.

ട്വന്റി20 ലോകകപ്പിലെ അതിവേഗത്തിലെ രണ്ടാമത്തെ വേഗേമേറിയ അര്‍ധ ശതകവും ഹീലി ഇവിടെ സ്വന്തമാക്കി. 30 പന്തില്‍ നിന്നാണ് ഹീലി 50 റണ്‍സ് കണ്ടെത്തിയത്. ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഹീലിയുടെ പേരിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ