കായികം

ഇന്ത്യന്‍ പെണ്‍പടയ്ക്ക് കന്നിക്കിരീടം ലക്ഷ്യം; വനിത ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ കളത്തിലിറങ്ങുന്നത്. നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം തുടങ്ങുന്നത്. അപരാജിതരായാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. അതിനാല്‍ പ്രതീക്ഷ ഏറെയാണ്. 

കഴിഞ്ഞ മാസം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഓസീസ് ആറാമത്തെ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഫൈനലാണിത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ, ഷഫാലി വര്‍മ്മ , പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷ വയ്ക്കുന്നത്. കിരീടം മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനം ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ദിനമായി മാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം.

കളിയില്‍ മഴ രസംകൊല്ലിയാവുമോ എന്ന ആശങ്ക കായിക പ്രേമികള്‍ക്കുണ്ട്. മഴ കളിച്ചതിനെ തുടര്‍ന്ന് ലോകകപ്പ് സെമിഫൈനലുകള്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ കലാശ പോരാട്ടം നടക്കുന്ന മെല്‍ബണില്‍ മഴ മുന്നറിയിപ്പില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോലി എന്നിവരടക്കം വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍