കായികം

കൊറോണ വൈറസ് ഭീതിക്കിടയിലെ ഐപിഎല്‍ അപകടകരം; മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റി വെക്കണമെന്ന പ്രതികരണവുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മാറ്റി വെക്കണമെന്ന മുറവിളി ഉയരുന്നതിന് ഇടയിലാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രതികരണം.

ഒരു വലിയ സംഘം ആളുകള്‍ ഒരിടത്ത് ഒരേ സമയം കൂടുന്നത് ഈ സാഹചര്യത്തില്‍ അപകടകരമാണ്. ഐപിഎല്‍ പോലുള്ളവ മാറ്റി വെക്കാവുന്നതാണ്, മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പേ പറഞ്ഞു. ഐപിഎല്‍ മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍