കായികം

കളി മുടക്കി മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിന്റെ ടോസ് വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിന പരമ്പരയുടെ ടോസ് വൈകുന്നു. മഴ മത്സരത്തിന്റെ രസംകൊല്ലിയാവുന്ന മട്ടാണ് നിലവില്‍. മഴയെ തുടര്‍ന്ന് ടോസ് പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. 

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസിഐ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. അതേസമയം സുരക്ഷാ നടപടികളെല്ലാം എടുത്തതായി ബിസിസിഐ പറയുന്നുണ്ട്. 

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് ഏകദിന പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടമാണ് ഇന്ന് ധരംശാലയില്‍ നടക്കേണ്ടിയിരുന്നത്. 

പരുക്ക് മാറി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഓപര്‍ സ്ഥാനത്ത് യുവ താരം പൃഥ്വി ഷായെ നിലനിര്‍ത്തിയിട്ടുണ്ട്. ഫോമില്ലാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികവിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം