കായികം

മൂന്നാം കിരീടം ആരുയര്‍ത്തും? ചെന്നൈയിന്‍-എടികെ കലാശപ്പോര് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ട് എടികെയും, ചെന്നൈയിന്‍ എഫ്‌സിയും ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. ഇന്ന് രാത്രി 7.30ന് ഗോവയിലെ മഡ്ഗാവിലാണ് ഐഎസ്എല്‍ ഫൈനല്‍ പോര്. കൊറോണ ഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്ലിന്റെ കലാശക്കൊട്ട്.

രണ്ട് വട്ടം വീതം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട ചെന്നൈക്കും എടികേക്കും ഇത് കിരീട പോരില്‍ മുന്‍പിലെത്താനുള്ള അവസരമാണ്. ഡിസംബര്‍ തുടങ്ങുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്ത് നിന്നിടത്ത് നിന്നാണ് കലാശപ്പോരിലേക്കുള്ള ചെന്നൈയുടെ കുതിപ്പ്.

എടികെയില്‍ ലയിക്കുന്നതിന് മുന്‍പ് ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടാണ് മോഹന്‍ ബഗാന്‍ അവസാന സീസണ്‍ ആഘോഷമാക്കിയത്. ഐഎസ്എല്‍ കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്റെ പാത പിന്തുടരാന്‍ തന്നെയാവും എടികെയുടേയും ലക്ഷ്യം.

ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ തുടരെ 9 ജയം പിടിച്ച് കുതിച്ച് എത്തിയ ചെന്നൈയ്ക്ക് മുന്നേറ്റ നിരയിലെ നാല് താരങ്ങളുടെ പ്രകടനം തന്നെയാണ് ഫൈനലിലും കരുത്ത്. നെരിയസ് വല്‍സ്‌കിസ്, റഫേല്‍ ക്രിവെല്ലാറോ, ചാങ്‌തേ, ആന്ദ്രെ ഷെബ്രി എന്നിവര്‍ എടികെയുടെ പ്രതിരോധത്തിന് വെല്ലുവിളിയാവും.

എടികെയില്‍ ഹബാസ് പ്ലേയിങ് ഇലവനില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളിലേക്കാണ് ആരാധകരുടെ ശ്രദ്ധ. 9 ക്ലീന്‍ ഷീറ്റിനിടയിലും പിഴവുകളിലേക്ക് വീണ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ മുതല്‍ എടികെക്ക് വെല്ലുവിളിയാണ്. പരിക്കിനെ കളിക്കാനാവാതിരുന്ന ഡേവിഡ് വില്യംസിനെ കഴിഞ്ഞ മൂന്ന് കളികളില്‍ ഹബാസ് ഇറക്കിയിരുന്നു. പ്രബിര്‍ ദാസാണ് എടികെയുടെ മറ്റൊരു തുറുപ്പ് ചീട്ട്. 3-5-2 എന്ന ഫോര്‍മേഷനിലാവും എടികെ ഇറങ്ങുക എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍