കായികം

കൊറോണയ്ക്ക് സൗജന്യ ചികിത്സ, ഹോട്ടലുകൾ ആശുപത്രികളാക്കി; സഹായഹസ്തവുമായി റൊണാൾഡോ 

സമകാലിക മലയാളം ഡെസ്ക്

ലിസ്ബൺ: പോർച്ചുഗലിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗബാധിതർക്ക് സഹായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്. യുവെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാർസയും പുറത്തുവിട്ട ഈ വാർത്തയ്ക്ക് ഇനിയും ഔദ്യോ​ഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. 

റൊണാൾഡോയുടെ ‘സിആർ7’ എന്ന പേരിലുള്ള ബ്രാൻഡിന്റെ ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളമടക്കമുള്ള ചിലവുകൾ താരം വഹിക്കുമെന്നും രോ​ഗികൾക്ക് സേവനം സൗജന്യമായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ. 

170–ഓളം പേർക്കാണ് പോർച്ചുഗലിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ തന്റെ വസതിയിലാണുള്ളത്. യുവെന്റസ് താരം ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ റൊണാൾഡോ ഉൾപ്പെടെയുള്ള യുവെന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. പോർച്ചുഗലിനെ വീട്ടിലാണ് റൊണാൾഡോ നിരീക്ഷണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍