കായികം

'കൊറോണയെ ചൂട് ഇല്ലാതാക്കുമെന്ന പ്രതീക്ഷയാവും'; ചെന്നൈക്കാരെ വിമര്‍ശിച്ച് ആര്‍ അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചെന്നൈയിലെ ജനങ്ങളുടെ മനോഭാവത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. സാമൂഹികമായി അകലം പാലിക്കുക എന്നതിലെ ആവശ്യകതയിലേക്ക് അവരുടെ ശ്രദ്ധ എത്തിയിട്ടില്ലെന്ന് അശ്വിന്‍ പറഞ്ഞു. 

ഈ വേനല്‍ക്കാലവും ചൂടും കൊറോണയെ പ്രതിരോധിക്കുമെന്നോ, ഞങ്ങള്‍ക്കൊന്നും വരില്ലെന്ന വിശ്വാസത്തിലോ ആണ് അവരെന്ന് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം എന്ന് പറയുമ്പോഴാണ് ചെന്നൈയിലെ ജനങ്ങള്‍ ഇത് മുഖവിലക്കെടുക്കാത്തത് എന്ന് അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇതുവരെ 107 കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ബാധിച്ച് രണ്ട് മരണവും സംഭവിച്ചു. ഡല്‍ഹിയിലും കര്‍ണാടകയിലുമാണ് കൊറോണ മരണങ്ങളുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍