കായികം

ടോക്യോ ഒളിമ്പിക് കമ്മിറ്റി ഉപാധ്യക്ഷനും കോവിഡ് 19; പരിശോധനാ ഫലം പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സ് അരങ്ങേറുമോ ഇല്ലയോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ലാതെ നില്‍ക്കുകയാണ്. ഒളിംപിക്‌സ് നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ നടക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യം ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ഒളിമ്പിക്‌സ് മാറ്റാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അതിനിടെ ഒളിമ്പിക്‌ കമ്മിറ്റി ഉപാധ്യക്ഷനും ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനുമായ കൊസൊ തഷിമയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും തനിക്ക് വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. 

ഫെബ്രുവരി 28 മുതല്‍ താന്‍ യാത്രയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് രണ്ടിന് ആംസ്റ്റര്‍ഡാമില്‍ നടന്ന യുവേഫയുടെ യോഗത്തിലും സംബന്ധിച്ചു. 2023ല്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയരാകാനുള്ള ശ്രമം ജപ്പാന്‍ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ അവതരിപ്പിക്കാനായാണ് അദ്ദേഹം പോയത്. പിന്നീട് അമേരിക്കയിലേക്ക് പോയ അദ്ദേഹം മാര്‍ച്ച് എട്ടിനാണ് ജപ്പാനില്‍ തിരിച്ചെത്തിയത്. 

മാര്‍ച്ച് ആദ്യം യൂറോപ്പിലും മറ്റും യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആ സമയത്ത് വൈറസ് ബാധ ഇത്ര ആശങ്കപ്പെടുത്തുന്ന അവസ്ഥയിലായിരുന്നില്ല. പലരുമായും ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും ഉപചാരം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി