കായികം

'നട്ടംതിരിച്ചിലിനൊടുവില്‍ നാട്ടിലേക്ക്'; പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യയില്‍ പര്യടനത്തിനെത്തി വലഞ്ഞ് പോയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഏകദിന പരമ്പര ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് ടീം മടങ്ങിയത്. 

ധര്‍മശാലയില്‍ ആദ്യ ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ഏകദിന പോരാട്ടത്തിനായി ദക്ഷിണാഫിക്കന്‍ ടീം കൊല്‍ക്കത്തയിലെത്തുകയും ചെയ്തു. കൊറോണ വ്യാപിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താനായിരുന്നു ബിസിസിഐ ആലോചിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കാര്‍ണമായതോടെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ മത്സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് പരമ്പര റദ്ദാക്കിയത്. 

എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരുന്നു. ഇതെല്ലാം പരിഹരിച്ചതോടെയാണ് യാത്രയ്ക്കുള്ള വഴിയൊരുങ്ങിയത്. 

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് പുലര്‍ച്ചെ ദുബായിലേക്ക് പോയതായും അവിടെ നിന്ന് കണക്ഷന്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മുടങ്ങിപ്പോയ പരമ്പര പിന്നീട് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്